മിഷന്‍ ഘടന

തദ്ദേശസ്വയംഭരണ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷന്റെ ഘടന
അധ്യക്ഷന്‍ : ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്/ മുനിസിപ്പല്‍ ചെയര്‍മാന്‍/ മേയര്‍.
അംഗങ്ങള്‍ : ബന്ധപ്പെട്ട ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങള്‍, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഭരണസമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി, കൃഷി ഓഫീസര്‍, കുടുംബശ്രീ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയര്‍. ഓരോ പദ്ധതിതലത്തിലും ഗുണഭോക്താക്കളെ സംഘടിപ്പിച്ചുകൊണ്ട് അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും ശേഷിവര്‍ധനവും ഉറപ്പാക്കി ജനപങ്കാളിത്തത്തോടെ ആയിരിക്കും പദ്ധതികളുടെ ആസൂത്രണം, നിര്‍വഹണം, തുടര്‍നടത്തിപ്പ്, സാമൂഹിക ഓഡിറ്റിങ് നടപ്പാക്കുക.

ഭൂമിലഭ്യത ഉറപ്പാക്കല്‍, വിഭവസമാഹരണമുറപ്പാക്കല്‍, ഗുണഭോക്താക്കളെ നിര്‍ണയിക്കാനുള്ള മാനദണ്ഡം നിശ്ചയിക്കല്‍, മേല്‍നോട്ടം നടത്തല്‍, പൊതുമാര്‍ഗ നിര്‍ദേശങ്ങള്‍ അതതുസമയം ആവിഷ്കരിക്കല്‍ എന്നിവയാണ് മിഷന്റെ പ്രധാന ദൗത്യങ്ങള്‍.

സംസ്ഥാന പാര്‍പ്പിട മിഷന്‍ ടാസ്ക്ഫോഴ്സ്
അധ്യക്ഷന്‍ : മുഖ്യമന്ത്രി
സഹ അധ്യക്ഷന്‍ : തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി
ഉപ അധ്യക്ഷന്‍ : ധനകാര്യം, ഭവനനിർമ്മാണം, സാമൂഹിക നീതി, വൈദ്യുതി, ജലവിഭവം, തൊഴില്‍, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, മത്സ്യബന്ധനം വകുപ്പുമന്ത്രിമാരും സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷനും (9 പേർ)
പ്രത്യേക ക്ഷണിതാവ് : പ്രതിപക്ഷ നേതാവ്
മിഷന്‍ സെക്രട്ടറി : തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി
മിഷന്‍ അംഗങ്ങള്‍ ചീഫ് സെക്രട്ടറി

 

ജില്ലാതല മിഷന്‍
അധ്യക്ഷന്‍ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് & ജില്ലാ ആസൂത്രണസമിതി ചെയർമാന്‍
അംഗങ്ങള്‍ : ജില്ലയില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങള്‍, എംഎല്‍എ മാര്‍ മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാര്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍ (പഞ്ചായത്ത് പ്രസിഡന്റുമാരുടെ ജില്ലാ അസോസിയേഷന്റെ പ്രസിഡന്‍റും സെക്രട്ടറിയും).
സെക്രട്ടറി : ജില്ലാ കലക്ടർ