ഭൂരഹിതരെയും കണ്ടെത്തുന്നതിനുള്ള സമഗ്രസര്‍വേ - മന്ത്രിയുടെ സന്ദേശം

Posted on Friday, February 17, 2017

Minister തലചായ്ക്കാനൊരിടം ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ഭവനരഹിത രില്ലാത്ത കേരളം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍. യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തുക എന്നുള്ളതാണ് ഏതൊരു പദ്ധതിയുടെയും ആദ്യപടി. ഭവനരഹിതരെയും, ഭൂരഹിതരെയും കണ്ടെത്തുന്നതിനുള്ള സമഗ്രസര്‍വേ 18, 19 തീയതികളില്‍ സംസ്ഥാനത്തുടനീളം നടക്കുകയാണ്. സത്യസന്ധമായ വിവരങ്ങള്‍ നല്‍കി പദ്ധതിയുമായി സഹകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

ഡോ. കെ.ടി. ജലീല്‍.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി